Wednesday 26 October 2011

കടുവയും മുയലുകളും ( കുട്ടിക്കഥ)

ഒരു കാട്ടില്‍ ചെറിയൊരു മാളത്തില്‍   ആയിരുന്നു ചിന്നു മുയലും
 മിന്നുമുയാലും താമസിച്ചിരുന്നത് . ഒരുദിവസം അവര്‍ കാട്ടിലൂടെ
നടക്കുകയായിരുന്നു അപ്പോള്‍ ഓരോ കടുവ അവരുടെ നേരെ ചാടി
 വീണു അവരെ പിടിക്കാനായി ചെന്നു അപ്പോള്‍ അവര്‍ക്ക് ഒരു ബുദ്ധി 
തോന്നി , അവര്‍ കടുവയോടു പറഞ്ഞു  അങ്ങ് ഞങ്ങളെ തിന്നാന്‍ 
പോവുകയാണോ ? അതെ കടുവ മറുപടി പറഞ്ഞു . പക്ഷെ അങ്ങ്
 ഞങ്ങളെ തിന്നുതിനു മുന്‍പ് ഞങ്ങളുടെ ഒര്രഗ്രഹം സാധിച്ചുതരണം .
എന്താണത് ? കടുവ ചോദിച്ചു. ഞങ്ങള്‍ക്ക് കൂട്ടുകാരോട് അവസാനമായി 
ഒന്ന് യാത്ര ചോദിക്കണം , കടുവ ചേട്ടനും ഞങ്ങളോടൊപ്പം വന്നോളൂ .
 മിന്നു പറഞ്ഞു . ശരി ഞാനും വരാം അപ്പോള്‍ നീയൊക്കെ എന്നെ പറ്റിച്ചു
കടന്നുകളയില്ലല്ലോ . അവര്‍ മുയലുകളുടെ മാളം ലകഷ്യമാക്കി  നടന്നു .
നടക്കുമ്പോള്‍ മുയല്‍ ഇറച്ചിയുടെ  രുചിയോര്‍ത്ത്‌ കടുവയുടെ വായില്‍ 
വെള്ളം നിറഞ്ഞു . അങ്ങനെ മാളത്തിന്റെ   മുന്നിലെത്തി അവര്‍ രണ്ടുപേരും
മാളത്തിന്റെ അകത്തു കയറി . കുറെ നേരം കഴിഞ്ഞിട്ടും അകത്തേക്ക് പോയ
 മുയലുകള്‍ തിരികെ   വരുന്നില്ല കടുവ ഉറക്കെ വിളിച്ചു നോക്കി . ഒരു 
അനക്കവും ഇല്ല . അവസാനം ദേഷ്യം മൂത്ത് കടുവ മാളത്തിനകത്തു കയറാന്‍ 
നോക്കിയപ്പോള്‍ കയറാന്‍ പറ്റുന്നില്ല . ഒരു മുയലിനു കടക്കാവുന്ന  വലുപ്പമേ 
വാതിലിനുള്ളൂ . അപ്പോള്‍ അകത്തുനിന്നും മുയലുകള്‍ ഉറക്കെ പറഞ്ഞു എടോ
പൊട്ടന്‍  കടുവേ     ഇനി കാത്തു നിന്നിട്ട് കാര്യമില്ല താന്‍ ഈ പരിസരത്ത് നിന്ന് 
പോകാതെ   ഞങ്ങള്‍ പുറത്തിറങ്ങില്ല .
              റജ മുവഹിദ . സി
                          4 A

No comments:

Post a Comment