ഒരു കാട്ടില്‍ ചെറിയൊരു മാളത്തില്‍ ആയിരുന്നു ചിന്നു മുയലും
മിന്നുമുയാലും താമസിച്ചിരുന്നത് . ഒരുദിവസം അവര്‍ കാട്ടിലൂടെ
നടക്കുകയായിരുന്നു അപ്പോള്‍ ഓരോ കടുവ അവരുടെ നേരെ ചാടി
വീണു അവരെ പിടിക്കാനായി ചെന്നു അപ്പോള്‍ അവര്‍ക്ക് ഒരു ബുദ്ധി
തോന്നി , അവര്‍ കടുവയോടു പറഞ്ഞു അങ്ങ് ഞങ്ങളെ തിന്നാന്‍
പോവുകയാണോ ? അതെ കടുവ മറുപടി പറഞ്ഞു . പക്ഷെ അങ്ങ്
ഞങ്ങളെ തിന്നുതിനു മുന്‍പ് ഞങ്ങളുടെ ഒര്രഗ്രഹം സാധിച്ചുതരണം .
എന്താണത് ? കടുവ ചോദിച്ചു. ഞങ്ങള്‍ക്ക് കൂട്ടുകാരോട് അവസാനമായി
ഒന്ന് യാത്ര ചോദിക്കണം , കടുവ ചേട്ടനും ഞങ്ങളോടൊപ്പം വന്നോളൂ .
കടന്നുകളയില്ലല്ലോ . അവര്‍ മുയലുകളുടെ മാളം ലകഷ്യമാക്കി നടന്നു .
നടക്കുമ്പോള്‍ മുയല് ഇറച്ചിയുടെ രുചിയോര്‍ത്ത് കടുവയുടെ വായില്‍
വെള്ളം നിറഞ്ഞു . അങ്ങനെ മാളത്തിന്റെ മുന്നിലെത്തി അവര്‍ രണ്ടുപേരും
മാളത്തിന്റെ അകത്തു കയറി . കുറെ നേരം കഴിഞ്ഞിട്ടും അകത്തേക്ക് പോയ
മുയലുകള്‍ തിരികെ വരുന്നില്ല കടുവ ഉറക്കെ വിളിച്ചു നോക്കി . ഒരു
അനക്കവും ഇല്ല . അവസാനം ദേഷ്യം മൂത്ത് കടുവ മാളത്തിനകത്തു കയറാന്‍
നോക്കിയപ്പോള്‍ കയറാന്‍ പറ്റുന്നില്ല . ഒരു മുയലിനു കടക്കാവുന്ന വലുപ്പമേ
വാതിലിനുള്ളൂ . അപ്പോള്‍ അകത്തുനിന്നും മുയലുകള്‍ ഉറക്കെ പറഞ്ഞു എടോ
പൊട്ടന് കടുവേ ഇനി കാത്തു നിന്നിട്ട് കാര്യമില്ല താന്‍ ഈ പരിസരത്ത് നിന്ന്
പോകാതെ ഞങ്ങള്‍ പുറത്തിറങ്ങില്ല .
റജ മുവഹിദ . സി
4 A